കൈക്കൂലി വാങ്ങുന്നതിനിടെ കണ്ണൂര്‍ തഹസില്‍ദാര്‍ അറസ്റ്റില്‍

Update: 2025-03-30 00:52 GMT

കണ്ണൂര്‍: കൈക്കൂലി വാങ്ങുന്നതിനിടയില്‍ തഹസില്‍ദാര്‍ അറസ്റ്റില്‍. കണ്ണൂര്‍ തഹസില്‍ദാര്‍ സുരേഷ് ചന്ദ്രബോസാണ് അറസ്റ്റിലായിരിക്കുന്നത്. പടക്ക കടയ്ക്ക് ലൈസന്‍സ് പുതുക്കുന്നതിനായാണ് ഇയാള്‍ കൈക്കൂലി വാങ്ങിയത്. കടയുടമയുടെ ബന്ധുവില്‍ നിന്നാണ് തഹസില്‍ദാര്‍ കൈക്കൂലി ആവശ്യപ്പെട്ടത്. 3000 രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. കല്യാശേരിയിലെ വീട്ടിലെത്തി പണം നല്‍കണമെന്നായിരുന്നു ആവശ്യം. ഇതോടെ കടയുടമ വിജിലന്‍സില്‍ പരാതി നല്‍കി. തുടര്‍ന്ന് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് സംഘം ഇയാളെ കൈയ്യോടെ പിടികൂടുകയായിരുന്നു. വില്ലേജ് ഓഫിസറായിരുന്ന കാലത്ത് കൈക്കൂലി കേസില്‍ പിടികൂടുകയും സസ്‌പെന്‍ഷന്‍ നേരിടുകയും ചെയ്തിട്ടുള്ള സുരേഷ് ചന്ദ്രബോസ് ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സമിതി അംഗവുമാണ്.