ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

Update: 2025-02-24 01:03 GMT

കണ്ണൂര്‍: ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു. പാല്‍ച്ചുരം കൊട്ടിയൂര്‍ ബോയ്‌സ് ടൗണ്‍ റോഡിലെ ചുരത്തിലെ രണ്ടാം വളവിനു സമീപം ഇന്നലെ രാത്രിയുണ്ടായ സംഭവത്തില്‍ യാത്രക്കാര്‍ രക്ഷപ്പെട്ടു. പനമരം ചെറുകാട്ടൂര്‍ സ്വദേശി അജോയും ഭാര്യയും രണ്ട് മക്കളും സഞ്ചരിച്ചിരുന്ന കാറിലാണ് തീപിടിച്ചത്. തീ ഉയരുന്നതു കണ്ട ഉടനെ ഇവര്‍ കാറില്‍ നിന്ന് പുറത്തിറങ്ങുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ചുരത്തില്‍ ഗതാഗതം തടസപ്പെട്ടു. പേരാവൂരില്‍നിന്നു അഗ്‌നിരക്ഷാസേന എത്തിയാണ് തീ കെടുത്തിയത്. കാര്‍ പൂര്‍ണമായി കത്തി നശിച്ചു.