കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ ആര്‍എസ്എസ് ആക്രമണം; രണ്ടുപേര്‍ക്ക് പരിക്ക്
കണ്ണൂര്‍: പിണറായി എരുവട്ടിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ ആര്‍എസ്എസ് ആക്രമണം. രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്ക്. ബിജു, സനോജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. എരുവട്ടി ഇന്ദിരാജി നഗറില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് അക്രമിച്ചത്. പുല്ല്യോട്ടും കാവിലെ താലപൊലി ഉത്സവത്തോടനുബന്ധിച്ചുള്ള കലശത്തിന് ചെണ്ട മുട്ടുകയായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അക്രമിക്കുകയായിരുന്നു. പാനുണ്ട ചക്ക്യത്ത് മുക്കിലെ വിപിന്‍, വിഷ്ണു എന്നിവരുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. പരിക്കേറ്റവര്‍ ഇന്ദിരാഗാന്ധി ആശുപത്രിയില്‍ ചികിത്സയിലാണ്.