കാണ്ഡഹാര്‍: ചരിത്രമൂല്യമുള്ള നാണയങ്ങള്‍ കടത്താന്‍ ശ്രമിച്ചയാളെ അഫ്ഗാനിസ്താന്‍ സുരക്ഷാസേന അറസ്റ്റ് ചെയ്തു. അഹമദ് ഷാ ബാബ വിമാനത്താവളം വഴി 139 നാണയങ്ങള്‍ കടത്താന്‍ ശ്രമിച്ചയാളാണ് പിടിയിലായതെന്ന് സാംസ്‌കാരിക വകുപ്പ് മേധാവി അബ്ദുല്‍ ഷക്കൂര്‍ സാപന്ദ് അറിയിച്ചു. ദുബൈയിലേക്കാണ് നാണയങ്ങള്‍ കടത്താന്‍ ശ്രമിച്ചതെന്ന് പ്രതി സമ്മതിച്ചു. അമാനുല്ല ഖാന്‍ രാജാവിന്റെയും സാഹിര്‍ ഷാ രാജാവിന്റെയും കാലത്തെ ഈ നാണയങ്ങള്‍ കാണ്ഡഹാര്‍ മ്യൂസിയത്തിലേക്ക് മാറ്റും. അധിനിവേശ കാലത്ത് പാശ്ചാത്യര്‍ മോഷ്ടിച്ച പുരാവസ്തുക്കള്‍ തിരികെ കൊണ്ടുവരാന്‍ ശ്രമം നടക്കുന്നുണ്ടെന്നും അബ്ദുല്‍ ഷക്കൂര്‍ സാപന്ദ് പറഞ്ഞു.