കോഴിക്കോട്: മുതിര്‍ന്ന സിപിഎം നേതാവും കൊയിലാണ്ടി എംഎല്‍എയുമായ കാനത്തില്‍ ജമീല(59) അന്തരിച്ചു. കാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. കേരളത്തിലെ മുസ്‌ലിം മാപ്പിള സമുദായത്തില്‍ നിന്നുള്ള ആദ്യ വനിതാ എംഎല്‍എ ആയിരുന്നു കാനത്തില്‍ ജമീല. അത്തോളി ചോയികുളം സ്വദേശിനിയാണ് കാനത്തില്‍ ജമീല. ഭർത്താവ്: കെ അബ്ദുറഹ്മാൻ. മക്കൾ: ഐറിജ്റഹ്മാൻ (യുഎസ്എ), അനൂജ സുൈഹബ് (ന്യൂനപക്ഷ കോര്‍പ്പറേഷൻ ഓഫീസ്, കോഴിക്കോട്). മരുമക്കൾ: സുഹൈബ്, തേജു.) സഹോദരങ്ങൾ: ജമാൽ, നസീർ, റാബിയ, കരീം (ഗൾഫ്), പരേതയായ ആസ്യ
ടി കെ അലി-ടി കെ മറിയം ദമ്പതികളുടെ മകളായി കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയില്‍ 1966 മേയ് അഞ്ചിനാണ് കാനത്തില്‍ ജമീല ജനിച്ചത്. കോളജ് വിദ്യാഭ്യാസത്തിന് ശേഷം 1992ല്‍ സാക്ഷരത മിഷന്റെ ഭാഗമായി. 1995ല്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചു. 1995ല്‍ തലക്കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റായി. 2000-2005 കാലത്ത് തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് വെല്‍ഫെയര്‍ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനായിരുന്നു. 2005-10ല്‍ ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി. 2010-15, 2019-21 കാലങ്ങളില്‍ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി. 2021ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് കൊയിലാണ്ടി എംഎല്‍എയായി. 8472 വോട്ടിനാണ് കോണ്‍ഗ്രസിന്റെ എന്‍ സുബ്രഹ്‌മണ്യനെ ജമീല പരാജയപ്പെടുത്തിയത്.
