കോളജില്‍ നിസ്‌കരിച്ച വിദ്യാര്‍ഥികളെ കൊണ്ട് മാപ്പ് പറയിപ്പിച്ച് ഹിന്ദുത്വര്‍ (VIDEO)

Update: 2025-11-23 05:22 GMT

കല്യാണ്‍: മഹാരാഷ്ട്രയിലെ കല്യാണില്‍ കോളജില്‍ നിസ്‌കരിച്ച വിദ്യാര്‍ഥികളെ കൊണ്ട് നിര്‍ബന്ധിച്ച് മാപ്പ് പറയിപ്പിച്ച് ഹിന്ദുത്വര്‍. കല്യാണിലെ ഐഡിയല്‍ കോളജിലെ ഫാര്‍മസി ഡിപാര്‍ട്ട്‌മെന്റിലാണ് സംഭവം. കുട്ടികള്‍ കോളജില്‍ നിസ്‌കരിക്കുന്ന വീഡിയോ കണ്ട വിഎച്ച്പി, ബജ്‌റങ് ദള്‍ പ്രവര്‍ത്തകര്‍ കോളജില്‍ എത്തുകയായിരുന്നു. കോലാഹലത്തെ തുടര്‍ന്ന് കുട്ടികള്‍ മാപ്പ് പറയാന്‍ നിര്‍ബന്ധിതരായി. ശിവജി എന്ന മറാത്ത രാജാവിന്റെ പ്രതിമയുടെ കാലിലും കുട്ടികളെ കൊണ്ട് സ്പര്‍ശിപ്പിച്ചു.ഇതോടെ ഹിന്ദുത്വര്‍ ജയ് ശ്രീരാം മുദ്രാവാക്യം വിളിച്ചു.