കലൂര്‍ സ്റ്റേഡിയം നൃത്ത പരിപാടി; സംഘാടകരുടെ സ്ഥാപനങ്ങളില്‍ റെയ്ഡ്

Update: 2025-01-09 09:58 GMT

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ നൃത്ത പരിപാടി സംഘടിപ്പിച്ച സംഘാടകരുടെ സ്ഥാപനങ്ങളിലും വീടുകളിലും സംസ്ഥാന ജിഎസ്ടി, ഇന്റലിജന്‍സ് റെയ്ഡ്. ജിഎസ്ടി വെട്ടിപ്പ് നടന്നെന്ന പ്രാഥമിക സൂചനയെ തുടര്‍ന്നാണ് റെയ്ഡ്.

കലൂര്‍ സ്റ്റേഡിയത്തില്‍ നൃത്ത പരിപാടിയുടെ ഉദ്ഘാടനത്തിനായി തയ്യാറാക്കിയ വേദിയില്‍നിന്നാണ് ഉമ തോമസ് വീണത്. തലക്കും ശ്വാസകോശത്തിലും പരിക്കേറ്റ ഉമ തോമസിന്റെ നില ഗുരുതരമായിരുന്നു. വീഴ്ചയെ തുടര്‍ന്ന് വ്യാപകമായ വിമര്‍ശനങ്ങളാണ് സംഘാടകര്‍ക്കെതിരേ ഉയര്‍ന്നത്. സംഭവത്തില്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. സംഭവത്തില്‍ മൃദംഗവിഷന്‍ പ്രൊപ്പൈറ്റര്‍ എം. നിഘോഷ് കുമാറിനെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു.

Tags: