കലൂര്‍ സ്റ്റേഡിയം അപകടം: ജിഡിഡിഎക്ക് ക്ലീന്‍ ചിറ്റ് നല്‍കി പോലിസ്

Update: 2025-03-25 06:44 GMT

കൊച്ചി: ഉമാ തോമസ് എംഎല്‍എ കലൂര്‍ സ്റ്റേഡിയത്തിന്റെ സ്റ്റേജില്‍ നിന്ന് വീണ് പരിക്കേറ്റ സംഭവത്തില്‍ ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്മെന്റ് അതോറിറ്റി (ജിഡിഡിഎ) ക്ക് ക്ലീന്‍ ചിറ്റ് നല്‍കി പോലിസ്. മറിച്ച് മൃദംഗവിഷന്‍ ഡയറക്ടറടക്കമുള്ളവര്‍ക്കാണ് ഗുരുതരമായ വീഴ്ച സംഭവിച്ചതെന്നും കുറ്റപത്രത്തിലുണ്ട്. സുരക്ഷാവീഴ്ച ചൂണ്ടിക്കാണിച്ച് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കുറ്റപത്രം.

കലൂര്‍ സ്റ്റേഡിയത്തിലെ നൃത്തപരിപാടിയില്‍ പങ്കെടുക്കാനെത്തിയ ഉമാ തോമസ് എംഎല്‍എ സ്റ്റേജില്‍ നിന്ന് വീണ് പരിക്കേറ്റതിന് പിന്നാലെ ജിസിഡിഎ, പരിപാടിയുടെ സംഘാടകരായ മൃദംഗവിഷന്‍ എന്നിവര്‍ക്കെതിരേയാണ് ആരോപണം ഉയര്‍ന്നിരുന്നത്.

അപകടകരമായ രീതിയിലാണ് നൃത്തപരിപാടിയ്ക്കുള്ള സ്റ്റേജ് നിര്‍മ്മിച്ചതെന്ന് പ്രാഥമിക പരിശോധനയില്‍ തന്നെ തെളിഞ്ഞിരുന്നു. കൃത്യമായ ബാരിക്കേഡ് സജ്ജീകരിക്കാതെയും മുന്‍വശത്ത് ഒരാള്‍ക്ക് നടന്നുപോകുവാന്‍ പോലും സ്ഥലമില്ലാത്ത രീതിയിലുമാണ് സ്റ്റേജ് ക്രമീകരിച്ചിരുന്നത്.

Tags: