മുന്‍ മന്ത്രി മര്‍ഹും എം പി എം അഹമ്മദ് കുരിക്കളുടെ ഭാര്യ കളത്തിങ്ങല്‍ ആമിന അന്തരിച്ചു

Update: 2025-09-19 08:16 GMT

മഞ്ചേരി: ഖാന്‍ ബഹദൂര്‍ മൊയ്തീന്‍കുട്ടി കുരിക്കളുടെ മകനും മുന്‍ മന്ത്രിയുമായ മര്‍ഹും എം.പി.എം അഹമ്മദ് കുരിക്കളുടെ (ബാപ്പു കുരിക്കള്‍) ഭാര്യ കളത്തിങ്ങല്‍ ആമിന ഹജ്ജുമ്മ (കളത്തിങ്ങല്‍ നീലാട്ട് ഹസ്സന്‍ ഹാജിയുടെ മകള്‍) നിര്യാതയായി. ജനാസ നിസ്‌കാരം ഇന്ന് വൈകുന്നേരം 4.30ന് മഞ്ചേരി കോഴിക്കോട് റോഡില്‍ അന്‍സാര്‍ ജുമാമസ്ജിദിലും ശേഷം അഞ്ചു മണിക്ക് മഞ്ചേരി സെന്‍ട്രല്‍ ജുമാമസ്ജിദില്‍ നിസ്‌കാരവും ഖബറടക്കവും നടക്കും.

മക്കള്‍: പരേതനായ അഹമ്മദ് മൊയ്തീന്‍ കുരിക്കള്‍, മെഹബൂബ് ഹസ്സന്‍ കുരിക്കള്‍, ഇസ്മായില്‍ കുരിക്കള്‍, ലിയാഖത്തലി കുരിക്കള്‍, സൈനബ കോഴിക്കോട്, ഫാത്തിമ സുഹ്‌റ യൂണിവേഴ്‌സിറ്റി, ആയിശ ലൈല.

ജമാതാക്കള്‍: പരേതനായ ബക്കര്‍ , ഡോ. യു.വി.കെ. മുഹമ്മദ്, സി.കെ. പരേതനായകുഞ്ഞു ഹാജി, പരേതയായ പി.വി. ഹാജറ , സുലൈഖ, സുബൈദ, ഹസീന.

Tags: