ബസും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Update: 2025-06-30 11:24 GMT

കോഴിക്കോട്: കാക്കൂരില്‍ സ്വകാര്യ ബസും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരമണിയോടെയാണ് അപകടം നടന്നത്. ലോറിയുടെ മുന്‍ഭാഗവും ബസിന്റെ ഒരുവശവും പൂര്‍ണമായും തകര്‍ന്നു. ബാലുശ്ശേരിക്ക് പോവുകയായിരുന്ന ബസ് നിയന്ത്രണംവിട്ട ലോറിയിലേക്ക് വന്ന് ഇടിക്കുകയായിരുന്നു. സമീപത്തെ ഗ്രാനൈറ്റ് കടയുടെ മതില്‍ ഇടിച്ചു തകര്‍ത്താണ് ബസ് നിന്നത്. പരിക്കേറ്റവരെ ബാലുശ്ശേരി താലുക്ക് ആശുപത്രിയിലും അടുത്തുള്ള സ്വകാര്യ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു.