കിളിമാനൂര്‍: സംവിധായകന്‍ കബീര്‍ റാവുത്തര്‍ (83) അന്തരിച്ചു. കിളിമാനൂര്‍ പാപ്പാല ജുമാമസ്ജിദില്‍ പള്ളിയില്‍ സംസ്‌കരിച്ചു. ഉള്ളൂര്‍ പ്രശാന്ത്‌നഗറിന് സമീപം ശിവശക്തിനഗറിലാണ് നിലവില്‍ താമസം. മലയാളിയായ ഇദ്ദേഹം ഹിന്ദിയിലും സിനിമകള്‍ ചെയ്തു. പുനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും 1970ല്‍ സംവിധാനം പഠിച്ചിറങ്ങിയ റാവുത്തര്‍ 1982ല്‍ സംവിധാനം ചെയ്ത ഹിന്ദി ചിത്രം ലുബ്‌ന ശ്രദ്ധേയമായിരുന്നു. ഹജ്ജിന്റെ പശ്ചാത്തലത്തില്‍ മക്കയിലും മദീനയിലും ഷൂട്ട് ചെയ്ത ലബൈക്ക് ആയിരുന്നു അടുത്ത ചിത്രം. സോമന്‍, ജയഭാരതി, ജഗതി എന്നിവര്‍ അഭിനയിച്ച 'കഥ പറയും കായല്‍' സായികുമാര്‍ നായകനായ 'ഇങ്ങനെയും ഒരാള്‍' എന്നിവയാണ് റാവുത്തര്‍ സംവിധാനം ചെയ്ത മറ്റ് ചിത്രങ്ങള്‍.