മക്കയിലെ വിശുദ്ധ കഅ്ബയ്ക്ക് പുതിയ കിസ്‌വ അണിയിച്ചു(വിഡിയോ)

Update: 2025-06-26 11:23 GMT

റിയാദ്: സൗദി അറേബ്യയിലെ മക്കയിലെ വിശുദ്ധ കഅ്ബയ്ക്ക് കിസ്‌വ അണിയിച്ചു. ഷെയ്ഖ് ഡോ. അബ്ദുള്‍ റഹ്മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍സുദൈസിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങ്. 410 കിലോ പ്രകൃതിദത്തമായ പട്ടുനൂല്‍, 120 കിലോ സ്വര്‍ണ നൂലുകളും 100 കിലോ വെള്ളി നൂലുകളും 60 കിലോ വെള്ളിയും ഉപയോഗിച്ചാണ് പുതിയ കിസ്‌വ നിര്‍മിച്ചിരിക്കുന്നത്. 1,415 കിലോയോളം തൂക്കം കിസ്‌വയ്ക്ക് ഉണ്ടാകും. തറനിരപ്പില്‍ നിന്ന് മൂന്ന് മീറ്റര്‍ ഉയരത്തിലാണ് കിസ്‌വ ഉയര്‍ത്തിയിരിക്കുന്നത്.


Tags: