തിരുവനന്തപുരം: അധ്യാപക നിയമനങ്ങള്‍ക്കും സ്ഥാനക്കയറ്റത്തിനും കെ ടെറ്റ് യോഗ്യത ബാധകമാക്കിയ സുപ്രിംകോടതി വിധിക്കെതിരേ പുനപ്പരിശോധന ഹരജി നല്‍കി കേരള സര്‍ക്കാര്‍. കെ ടെറ്റ് നിബര്‍ന്ധമാക്കി പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവ് മരവിപ്പിച്ചതിന് പിന്നാലെയാണ് ഹരജി നല്‍കിയത്. പൊതുവിദ്യാലയങ്ങളില്‍ അഞ്ചുവര്‍ഷത്തിലേറെ സര്‍വീസുള്ള അധ്യാപകരെല്ലാം യോഗ്യതാപരീക്ഷയായ കെ ടെറ്റ് വിജയിക്കണമെന്നായിരുന്നു സുപ്രീംകോടതി വിധി.