തിരഞ്ഞെടുപ്പില്‍ മല്‍സരിക്കണമെന്ന ഉറച്ച നിലപാടില്‍ കെ സുധാകരന്‍

Update: 2026-03-17 04:59 GMT

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കണമെന്ന ഉറച്ച നിലപാടില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഡല്‍ഹിയില്‍ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായുള്ള നിര്‍ണ്ണായക കൂടിക്കാഴ്ചയിലും അദ്ദേഹം ഈ നിലപാട് വ്യക്തമാക്കുമെന്നാണ് റിപോര്‍ട്ടുകള്‍.

മല്‍സരിക്കാന്‍ എം.പിമാരെ അനുവദിക്കാതെ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ അവരുടെ അഭിപ്രായം കൂടി പരിഗണിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലവിലെ നീക്കം.

എംപി സിറ്റിംഗ് എംപിമാര്‍ നിയമസഭയിലേക്ക് മല്‍സരിക്കേണ്ടതില്ലെന്ന ഹൈക്കമാന്‍ഡ് തീരുമാനം നിലനില്‍ക്കെയാണ് സുധാകരന്‍ തന്റെ ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നത്. എം.പിമാര്‍ മല്‍സരിക്കേണ്ടതില്ലെന്ന സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം ഹൈക്കമാന്‍ഡ് അംഗീകരിച്ചാല്‍ കെ. സുധാകരനും അടൂര്‍ പ്രകാശിനും ഇത്തവണ സീറ്റ് ലഭിക്കാനിടയില്ലെന്നാണ് ലഭിക്കുന്ന സൂചനകള്‍.

Tags: