കെ സുധാകരന് ഒരു അതൃപ്തിയുമില്ല, വ്യക്തിപരമായ ആവശ്യമുള്ളതിനാല്‍ എറണാകുളത്ത് പോയതാണ്; കെ സി വേണുഗോപാല്‍

പ്രതിപക്ഷ നേതാവിന്റെ യാത്രയില്‍ നിന്ന് കെ സുധാകരന്‍ വിട്ടു നിന്നിട്ടില്ലെന്ന് കെ സി വേണുഗോപാല്‍

Update: 2026-02-08 14:41 GMT

കൊച്ചി: പ്രതിപക്ഷ നേതാവിന്റെ യാത്രയില്‍ നിന്ന് കെ സുധാകരന്‍ വിട്ടു നിന്നിട്ടില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. വെറുതെ വാര്‍ത്തകള്‍ പടച്ചുവിടുകയാണ്. അദ്ദേഹത്തിന് ഒരു അതൃപ്തിയുമില്ല. വ്യക്തിപരമായ ആവശ്യമുള്ളതിനാല്‍ എറണാകുളത്ത് പോയതാണെന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കി. സോഷ്യല്‍ മീഡിയ പറയുന്നതുപോലെ ആയിരിക്കില്ല തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥികള്‍. കേരളം മുഴുവന്‍ സര്‍ക്കാരിനെതിരേ വിധിയെഴുതാന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന യുഡിഎഫിന്റെ പുതുയുഗ യാത്രയുടെ ഉദ്ഘാടന വേദിയില്‍ നിന്ന് സുധാകരന്‍ ഇറങ്ങിപ്പോയത് ചര്‍ച്ചയായിരുന്നു. സ്വന്തം ജില്ലയായ കണ്ണൂരില്‍, പ്രതിപക്ഷ നേതാവ് നയിക്കുന്ന യാത്രയിലും സുധാകരന്‍ എത്തിയിട്ടില്ല. അതിനിടെ വിശദാകരണവുമായി സുധാകരന്‍ തന്നെ രംഗത്തെത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് എറണാകുളത്തായതിനാല്‍ പങ്കെടുത്തില്ലെന്നാണ് വിശദീകരണം.

Tags: