'ഹൈവേയിലെ അനാവശ്യ സി​ഗ്നലുകൾ അണയ്ക്കും, ട്രാഫിക് സുഗമമാക്കും'; യൂ ടേണുകൾ അനുവദിച്ച് പരിഹാരം കാണുമെന്ന് മന്ത്രി ഗണേഷ് കുമാർ

Update: 2024-05-24 09:19 GMT

തൃശ്ശൂര്‍: ഹൈവേയിലെ അനാവശ്യ സിഗ്‌നല്‍ ലൈറ്റുകള്‍ അണയ്ക്കുമെന്ന് ഗതാഗതമന്ത്രി കെബി ഗണേഷ് കുമാര്‍. അശാസ്ത്രീയ സിഗ്‌നലുകള്‍ അനാവശ്യ യാത്രാ കാലതാമസമുണ്ടാക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ട്രാഫിക് സുഗമമാക്കുമെന്നും യൂ ടേണുകള്‍ അനുവദിച്ച് പരിഹാരം കാണുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഗതാഗതക്കുരുക്ക് പരിശോധനയ്ക്കിടെയാണ് മന്ത്രിയുടെ പ്രതികണം. പരിശോധനയ്ക്കിടെ കിട്ടുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് വേഗത്തില്‍ പരിഹാരം കാണുമെന്നും ഗണേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. തൃശ്ശൂര്‍ മുതല്‍ അരൂര്‍ വരെ യാത്ര നടത്തി പരിശോധന നടത്തുകയാണ് ഗതാഗതമന്ത്രി ഗണേഷ് കുമാര്‍. ട്രാഫിക് സിഗ്‌നല്‍ കേന്ദ്രീകരിച്ച് പഠനം നടത്താനാണ് ഗണേഷ്‌കുമാറിന്റെ യാത്ര. തൃശ്ശൂര്‍ പാപ്പാളിയില്‍ നിന്ന് രാവിലെ 10 മണിക്ക് യാത്ര തുടങ്ങി. ഗതാഗത കമ്മീഷണര്‍, എംവിഡി ഉദ്യോഗസ്ഥര്‍, എന്‍എച്ച്എഐ അധികൃതര്‍, ജനപ്രതിനിധികള്‍ എന്നിവരും രണ്ട് ജില്ലകളിലെ കളക്ടര്‍മാരും മന്ത്രിക്കൊപ്പമുണ്ട്.

Tags:    

Similar News