പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയ യൂട്യൂബര്‍ക്ക് ബിജെപി ബന്ധം? (വീഡിയോ)
ന്യൂഡല്‍ഹി: പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയതിന് അറസ്റ്റിലായ യുട്യൂബര്‍ ജ്യോതി മല്‍ഹോത്രയ്ക്ക് ബിജെപിയുമായി ബന്ധം?. അടുത്തിടെ പാകിസ്താനിലേക്ക് പോവും വഴി ജ്യോതി തന്നെ പോസ്റ്റ് ചെയ്ത വീഡിയോയാണ് ഇതിന് തെളിവ്. അട്ടാരി അതിര്‍ത്തിയില്‍ പാസ്‌പോര്‍ട്ട് പരിശോധിച്ച ബിഎസ്എഫ് ഉദ്യോഗസ്ഥനോട് താന്‍ 'ഹരിയാന ബിജെപി'യാണെന്ന് ജ്യോതി മല്‍ഹോത്ര പറയുന്നു. ബിജെപിയാണ് നമുക്കാവശ്യം എന്ന് ബിഎസ്എഫുകാരനും പറയുന്നു. ജ്യോതി മല്‍ഹോത്ര 3 മാസം മുമ്പ് കേരളത്തിലെത്തി കൊച്ചിന്‍ ഷിപ്‌യാഡ് ഉള്‍പ്പെടെ തന്ത്രപ്രധാന മേഖലകള്‍ പശ്ചാത്തലമാക്കി ദൃശ്യങ്ങള്‍ പകര്‍ത്തിയതായി സ്‌പെഷല്‍ ബ്രാഞ്ച് കണ്ടെത്തി. കൊച്ചിയിലെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍, ഷോപ്പിങ് മാളുകള്‍, മെട്രോ സ്‌റ്റേഷനുകള്‍, വാട്ടര്‍ മെട്രോ എന്നിവിടങ്ങളില്‍നിന്നും ദൃശ്യങ്ങള്‍ പകര്‍ത്തി. ഇടുക്കി, തൃശൂര്‍, ആലപ്പുഴ, തിരുവനന്തപുരം, കണ്ണൂര്‍ തുടങ്ങിയ ജില്ലകളില്‍ വീഡിയോകള്‍ ചിത്രീകരിച്ചു.
