ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയേക്കും

Update: 2025-12-18 14:12 GMT

ന്യൂഡല്‍ഹി: കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയേക്കും. സുപ്രിംകോടതി കൊളീജിയം ഇക്കാര്യം ചര്‍ച്ച ചെയ്തതായാണ് നിയമവൃത്തങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. കേരള ഹൈക്കോടതിയില്‍ നിന്നുള്ള ആരും നിലവില്‍ മറ്റൊരു സംസ്ഥാനത്തും ചീഫ്ജസ്റ്റിസുമാരല്ല. കൊല്‍ക്കത്ത ഹൈക്കോടതി, ബിഹാര്‍ ഹൈക്കോടതി, രാജസ്ഥാന്‍ ഹൈക്കോടതി എന്നിവിടങ്ങളിലെ ചീഫ്ജസ്റ്റിസുമാരുടെ നിയമനത്തിലും തീരുമാനമുണ്ടായെന്നാണ് വിവരം.