ഛണ്ഡീഗഡ്: പതിനാറുകാരനായ ജുനൈദ് ഖാനെ ആള്‍ക്കൂട്ട ആക്രമണത്തിലൂടെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി നരേഷിന്റെ ജാമ്യാപേക്ഷ പഞ്ചാബ്-ഹരിയാന ഹൈക്കോടതി തള്ളി. 2017ല്‍ ജൂനൈദ് ഖാനെ കൊലപ്പെടുത്തിയ കേസിലെ വിചാരണ പുരോഗമിക്കുകയാണെന്നും ഇനിയും രണ്ടു സാക്ഷികളെ വിസ്തരിക്കാനുണ്ടെന്നും ചീഫ് ജസ്റ്റിസ് ഷീല്‍ നാഗു പറഞ്ഞു. ''കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് സാക്ഷികള്‍ക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കണമെന്ന് കോടതി കരുതുന്നു. കേസിലെ വിചാരണയാണ് പ്രതിയുടെ സ്വാതന്ത്ര്യത്തേക്കാളും പ്രധാനം.''-ചീഫ് ജസ്റ്റിസ് വിശദീകരിച്ചു. 2017 ജൂണില്‍ ഡല്‍ഹിയില്‍ നിന്ന് മഥുരയിലേക്ക് പോകുന്ന ട്രെയിനില്‍ കയറിയ ജുനൈദിനെ ഹിന്ദുത്വ സംഘം ആക്രമിക്കുകയും കുത്തിക്കൊല്ലുകയുമായിരുന്നു.