മദ്യനയ കേസില്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ജാമ്യമില്ല

Update: 2024-04-06 06:29 GMT

ന്യൂഡല്‍ഹി: മദ്യനയ കേസില്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ജാമ്യമില്ല. ജാമ്യാപേക്ഷ തള്ളിയ ഡല്‍ഹി റൗസ് അവന്യൂ കോടതി, അദ്ദേഹത്തിന്റെ ജുഡീഷ്യല്‍ കസ്റ്റഡി ഈമാസം 18 വരെ നീട്ടി. കേസില്‍ ആം ആദ്മി പാര്‍ട്ടി രാജ്യസഭ എംപി സഞ്ജയ് സിങ്ങിന് കഴിഞ്ഞദിവസം സുപ്രിംകോടതി ജാമ്യം നല്‍കിയിരിന്നു.

കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നിലവില്‍ തിഹാല്‍ ജയിലിലാണ്. മുന്‍ ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിനും കേസുമായി ബന്ധപ്പെട്ട് തിഹാര്‍ ജയിലിലുണ്ട്. എഎപിക്കും പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിനുമെതിരെ ഇഡി, സിബിഐ, ആദായനികുതി വകുപ്പ് തുടങ്ങിയ ഏജന്‍സികളെ ഉപയോഗിച്ച് ബിജെപി കള്ളക്കേസുകള്‍ എടുക്കുകയാണെന്ന് മന്ത്രി ആതിഷി കുറ്റപ്പെടുത്തി.

എഎപിയെ രാഷ്ട്രീയമായി നേരിടണമെങ്കില്‍, ഏജന്‍സികള്‍ക്ക് പിന്നില്‍ ഒളിച്ചിരുന്ന് തിരഞ്ഞെടുപ്പിനെ നേരിടാന്‍ ബിജെപി ശ്രമിക്കരുത്. നിങ്ങള്‍ക്ക് ധൈര്യമുണ്ടെങ്കില്‍ മുന്നോട്ട് വരിക, നിങ്ങള്‍ ചെയ്ത പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പിനെ നേരിടണമെന്നും ആതിഷി വെല്ലുവിളിച്ചു.

Tags:    

Similar News