കേസിനു വന്ന വനിതാകക്ഷിയോട് മോശം പെരുമാറ്റം; ജഡ്ജിയെ സ്ഥലംമാറ്റി

Update: 2025-08-23 09:41 GMT

കൊല്ലം: കുടുംബക്കോടതിയിൽ കേസിനായി എത്തിയ വനിതാകക്ഷിയോട് ചേംബർ മുറിയിൽ അപമര്യാദയായി പെരുമാറിയ ജഡ്ജിക്ക് സ്ഥലംമാറ്റം. ചവറ കുടുംബക്കോടതി ജഡ്ജിയെ ഹൈക്കോടതി ഇടപെട്ട് എംഎസിടി കോടതിയിലേക്ക് മാറ്റി. സംഭവം കഴിഞ്ഞ 19നാണ് നടന്നത്.

ചേംബർ മുറിയിലെ ദുരനുഭവത്തെക്കുറിച്ച് വനിതാകക്ഷി ജില്ലാ ജഡ്ജിക്ക് എഴുതി നൽകിയ പരാതിയെ തുടർന്ന് ഹൈക്കോടതിയിലേക്ക് പരാതി കൈമാറിയിരുന്നു. അതിനെ തുടർന്ന് തന്നെ ജഡ്ജിയുടെ സ്ഥലംമാറ്റം നടപ്പാക്കി. വിഷയത്തിൽ അന്വേഷണം തുടരുകയാണെന്ന് ഹൈക്കോടതി അറിയിച്ചു.

Tags: