ജോസ് കെ മാണിയുടെ മകള്‍ക്ക് പാമ്പ് കടിയേറ്റു

Update: 2025-02-23 02:58 GMT

അമ്പലപ്പുഴ: കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണി എംപിയുടെ മകള്‍ പ്രിയങ്കയെ പാമ്പ് കടിച്ചു. മാതാവ് നിഷ ജോസ് കെ മാണിയുടെ ആലപ്പുഴയിലെ വസതിയില്‍ വച്ച് ഇന്നലെ വൈകിട്ടാണ് പാമ്പുകടിയേറ്റത്.തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 24 മണിക്കൂര്‍ നിരീക്ഷണത്തിലാണ്. പ്രിയങ്കയെ കടിച്ച പാമ്പ് ഏതാണെന്നു വ്യക്തമായിട്ടില്ലെന്നും ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.