കൂടത്തായ് കൊലപാതകങ്ങള്‍: റോയ് തോമസിന്റെ മരണത്തിന് കാരണം സയനൈഡ് തന്നെയെന്ന് ഫോറന്‍സിക് സര്‍ജന്‍
കോഴിക്കോട്: കൂടത്തായിയില്‍ മരിച്ച റോയ് തോമസിന്റെ മരണകാരണം സയനൈഡ് തന്നെയെന്ന് ഡോക്ടറുടെ മൊഴി. ഫോറന്‍സിക് സര്‍ജന്‍ ഡോ. കെ പ്രസന്നനാണ് വിചാരണ കോടതിയില്‍ മൊഴി നല്‍കിയത്. റോയിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടറുടെ സംശയത്തെത്തുടര്‍ന്നാണ് രാസപരിശോധന നടത്തിയത് എന്നാണ് ഡോക്ടര്‍ പ്രസന്നന്‍ നല്‍കിയിരിക്കുന്ന മൊഴി.
2011 സെപ്തംബറിലാണ് ജോളി തന്റെ ആദ്യ ഭര്‍ത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയതെന്നാണ് കേസ്. കടലക്കറിയില്‍ സയനൈഡ് കലര്‍ത്തി നല്‍കിയാണ് കൊലപാതം നടത്തിയത് എന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. റോയിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോ. സോനു ആണ് സയനൈഡിന് സമാനമായ വിഷാംശത്തിന്റെ കാര്യം സൂചിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ രാസപരിശോധനയില്‍ സയനൈഡിന്റെ അംശം തിരിച്ചറിയുകയായിരുന്നു.