ആര്‍എസ്എസിനെതിരെ കടുത്ത വിമര്‍ശനം നടത്തരുതെന്ന് കോണ്‍ഗ്രസ് എംപിമാര്‍ ഉപദേശിച്ചു: ജോണ്‍ ബ്രിട്ടാസ്
കോഴിക്കോട്: ആര്‍എസ്എസിനെതിരേ പാര്‍ലമെന്റില്‍ കടുത്ത വിമര്‍ശനം നടത്തരുതെന്ന് കോണ്‍ഗ്രസ് എംപിമാര്‍ ആവശ്യപ്പെട്ടിരുന്നതായി ജോണ്‍ ബ്രിട്ടാസ് എംപി. കടുത്ത വിമര്‍ശനം നടത്തിയാല്‍ അപായപ്പെടുത്താന്‍ സാധ്യതയുണ്ടെന്നാണ് കോണ്‍ഗ്രസുകാര്‍ പറഞ്ഞത്. ബാബരി മസ്ജിദ് പൊളിച്ച് നിര്‍മിച്ച ക്ഷേത്രത്തിന്റെ ചടങ്ങ് നടത്തല്‍ അല്ല പ്രധാനമന്ത്രിയുടെ ജോലിയെന്ന് രാജ്യസഭയില്‍ ബ്രിട്ടാസ് പ്രസംഗിച്ചിരുന്നു. രാമനെന്ന് പറയുന്നത് മഹാത്മാഗാന്ധിയുടെ രാമനാണെന്നും ബിജെപിയുടെ രാമന്‍ ഗാന്ധിയെ വെടിവച്ചു കൊന്ന നാഥൂരാമനാണ് എന്നും ബ്രിട്ടാസ് പറഞ്ഞിരുന്നു.
അതിന് ശേഷമാണ് രണ്ട് കോണ്‍ഗ്രസ് എംപിമാര്‍ ബ്രിട്ടാസിനെ സമീപിച്ചത്. '' ബ്രിട്ടാസേ ഇതു നല്ല കാലമല്ല. ഇത്രയും ശക്തമായി പ്രസംഗിക്കരുത്. താങ്കളെ അപായപ്പെടുത്താനുള്ള എല്ലാ സാമൂഹിക സാഹചര്യമുണ്ട്. മയത്തില്‍ പറയണം, അല്ലെങ്കില്‍ നിശബ്ദത പാലിക്കണം.''-എന്നാണ് അവര്‍ പറഞ്ഞതെന്നും ബ്രിട്ടാസ് വിശദീകരിച്ചു.