ലുലു ഗ്രൂപ്പിന്റെ പേരിൽ ജോലി വാഗ്ദാന തട്ടിപ്പ്; പോലിസ് കേസ് രജിസ്റ്റർ ചെയ്തു
കൊച്ചി: ലുലു ഗ്രൂപ്പിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് വൻ തുക തട്ടിയെടുത്ത സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ലുലു ഗ്രൂപ്പുമായി ബന്ധമില്ലാത്ത ചിലർ വ്യാജ ഓഫറുകൾ നൽകി യുവാക്കളിൽ നിന്ന് പണം പിരിച്ചെടുത്തുവെന്ന പരാതിയിലാണ് നടപടി.
പോലിസ് നൽകിയ വിവരങ്ങൾ പ്രകാരം, പ്രതികൾ വാട്സാപ്പിന്റെ മുഖചിത്രമായി യൂസഫ് അലിയുടെ ചിത്രവും വ്യാജ ഇമെയിൽ വിലാസങ്ങളും ഉപയോഗിച്ച് ജോലി നൽകാമെന്നു പറഞ്ഞ് നിരവധി പേരിൽ നിന്നും വൻതുക കൈപ്പറ്റിയിരുന്നു. ലുലു ഗ്രൂപ്പിന്റെ പേര് ദുരുപയോഗം ചെയ്താണ് തട്ടിപ്പ് നടത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരുടെ പേരുകൾ ഇതിനകം പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികളെ പിടികൂടാനുള്ള തിരച്ചിൽ ശക്തമാക്കിയിട്ടുണ്ടെന്നും ഉടൻ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.