'ഇന്ത്യ-പാകിസ്താന്‍ വിഭജനത്തിന് ജിന്നയും കോണ്‍ഗ്രസും ഉത്തരവാദികള്‍'; വിവാദ മൊഡ്യൂള്‍ പുറത്തിറക്കി എന്‍സിആര്‍ടി
ന്യൂഡല്‍ഹി: 'ഇന്ത്യ-പാകിസ്താന്‍ വിഭജനത്തിന് ജിന്നയും കോണ്‍ഗ്രസും മൗണ്ട്ബാറ്റണും ഉത്തരവാദികളാണെന്ന വിവാദ പരാമര്‍ശവുമായി എന്‍സിആര്‍ടി. ആഗസ്റ്റ് 14 വിഭജന ഭീതി ഓര്‍മ്മ ദിനമായി ആചരിക്കാന്‍ കേന്ദ്രഗവണ്‍മെന്റ് പ്രഖ്യാപിച്ചതിനേതുടര്‍ന്നാണ് വിഷയം മനസ്സിലാക്കുന്നതിനായി എന്‍സിആര്‍ടി ഒരു പുതിയ മൊഡ്യൂള്‍ പുറത്തിറക്കിയത്. വിഭജനത്തിന് കോണ്‍ഗ്രസ്, ജിന്ന, ലോര്‍ഡ് മൗണ്ട് ബാറ്റണ്‍ എന്നിവര്‍ ഉത്തരവാദികളാണെന്നും മുഹമ്മദ് അലി ജിന്ന വിഭജനം ആവശ്യപ്പെട്ടുവെന്നും കോണ്‍ഗ്രസ് അത് അംഗീകരിച്ചുവെന്നും പിന്നാലെ, ലോര്‍ഡ് മൗണ്ട് ബാറ്റണും അത് അംഗീകരിച്ചുവെന്നും മൊഡ്യൂള്‍ പറയുന്നു.
എന്‍സിഇആര്‍ടി പുറത്തിറക്കിയ മൊഡ്യൂള്‍ 'ക്രിമിനല്‍സ് ഓഫ് പാര്‍ട്ടീഷന്‍' എന്ന പേരില്‍ പുറത്തിറക്കിയിട്ടുണ്ടെന്ന് വിവരം. 6 മുതല്‍ 8 വരെയുള്ള ക്ലാസുകളിലെയും 9 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെയും വിദ്യാര്‍ഥികള്‍ക്കായി പ്രത്യേകം തയ്യാറാക്കിയതാണ് ഈ പുതിയ മൊഡ്യൂള്‍.പകരം, പോസ്റ്ററുകള്‍, സംവാദങ്ങള്‍, പ്രോജക്ടുകള്‍, ചര്‍ച്ചകള്‍ എന്നിവയിലൂടെ കുട്ടികളെ പഠിപ്പിക്കേണ്ട ഒരു അനുബന്ധ വിദ്യാഭ്യാസ സാമഗ്രിയായാണ് ഇതിനെ അവതരിപ്പിച്ചിരിക്കുന്നത്.
എന്നാല്‍ കോണ്‍ഗ്രസ് ഇതിനെതിരേ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ഈ മൊഡ്യൂള്‍ തെറ്റാണെന്ന് വിശേഷിപ്പിച്ച കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് വിഭജനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ എന്‍സിആര്‍ടിയെ വെല്ലുവിളിക്കുന്നുവെന്ന് പറഞ്ഞു. ബിജെപിക്ക് വിഭജനത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
