ചുരു: ജാഗ്വാർ യുദ്ധവിമാനം തകർന്ന് ഇന്ത്യൻ വ്യോമസേനയിലെ (ഐഎഎഫ്) രണ്ട് പൈലറ്റുമാർ മരിച്ചു. പരിശീലന പറക്കിലിനിടെ വിമാനം തകർന്നു വീഴുകയായിരുന്നു. രാജസ്ഥാനിലെ ചുരു ജില്ലയിലെ ഭാനുഡ ഗ്രാമത്തിന് സമീപമാണ് സംഭവം.
കത്തികരിഞ്ഞ നിലയിലാണ് പൈലറ്റിൻ്റെ മൃതദേഹം കണ്ടെത്തിയത്. പ്രദേശവാസികളാണ് വിമാനവശിഷ്ടങ്ങൾ കണ്ടത്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ ഇത്തരത്തിലുള്ള മൂന്നാമത്തെ സംഭവമാണിതെന്ന് അധികൃതർ പറയുന്നു. മരിച്ചവരുടെ പേരുവിവരങ്ങൾ ഒദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.