ശ്രീനഗര്‍: ജമാഅത്തെ ഇസ്‌ലാമിയുടെ മുന്‍ പ്രവര്‍ത്തകര്‍ ചേര്‍ന്ന് ജമ്മു ആന്‍ഡ് കശ്മീര്‍ ജസ്റ്റിസ് ആന്‍ഡ് ഡെവപ്പ്‌മെന്റ് പാര്‍ട്ടി എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കുല്‍ഗാം മണ്ഡലത്തില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച സയാര്‍ അഹമദിന്റെ നേതൃത്വിത്താണ് പുതിയ പാര്‍ട്ടി രൂപീകരിച്ചിരിക്കുന്നത്. വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിലും പാര്‍ട്ടി മല്‍സരിക്കുമെന്ന് സയാര്‍ അഹമദ് പറഞ്ഞു.