വോട്ടര്‍മാരുമായി വന്ന ജീപ്പ് പുഴയിലേക്ക് മറിഞ്ഞു; അഞ്ചുപേര്‍ക്ക് പരിക്ക്

Update: 2025-12-11 08:34 GMT

കോഴിക്കോട്: വോട്ടര്‍മാരുമായി വന്ന ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് അഞ്ചുപേര്‍ക്ക് പരിക്കേറ്റു. തലയാട് പനങ്ങാട് പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ വോട്ടര്‍മാരുമായി വന്ന ജീപ്പ് കാവുംപുറം പുഴയിലേക്ക് മറിയുകയായിരുന്നു. ഇന്ന് രാവിലെയായിരുന്നു അപകടം.

അപകടത്തില്‍ ആര്‍ക്കും ഗുരുതര പരിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. വയലട മണിചേരി കാവുംപുറം മേഖലകളില്‍ വാഹന സൗകര്യം കുറവായതിനാല്‍ വോട്ടര്‍മാരെ കൊണ്ടുപോകാന്‍ ജീപ്പ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.

പോലിസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

Tags: