പ്രധാനമന്ത്രിയുടെ നയങ്ങൾ വ്യവസായ പ്രമുഖർക്കുവേണ്ടിയുള്ളത് ; രാജ്യം സാമ്പത്തിക അസമത്വത്തിൻ്റെ പിടിയിലെന്ന് ജയറാം രമേശ്
ന്യൂഡൽഹി: ഇന്ത്യയിൽ സമ്പത്തിൻ്റെ വികേന്ദ്രീകരണം നടക്കുന്നില്ലെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ്. മോദിയുടെ ഭരണത്തിനു കീഴിൽ സമ്പത്ത് പണക്കാരിൽ തന്നെ കുമിഞ്ഞു കൂടുകയാണെന്നു അദ്ദേഹം പറഞ്ഞു. പണക്കാർ കൂടുതൽ പണക്കാരും ദരിദ്രർ കൂടുതൽ ദരിദ്രരും ആയികൊണ്ടിരിക്കുകയാണെന്നും ഇത് സാമ്പത്തിക അസമത്വം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മറ്റു രാജ്യങ്ങളിലെ സമീപകാല സംഭവങ്ങൾ നോക്കിയാൽ അവിടെ എത്രമാത്രം രാഷ്ട്രീയ അരാജകത്വമാണ് നടക്കുന്നതെന്ന് മനസിലാകുമെന്നും അതേ അവസ്ഥയിലേക്കാണ് ഇന്ത്യയെ തള്ളിവിടുന്നതെന്നും ജയറാം രമേശ് വ്യക്തമാക്കി. പ്രധാനമന്ത്രി പ്രധാനമായും പ്രവർത്തിക്കുന്നത് അവരുടെ വ്യവസായിക സുഹൃത്തുക്കൾക്ക് വേണ്ടി മാത്രമാണെന്നും രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥ മുമ്പില്ലാത്ത വിധം തകർച്ചയുടെ വക്കിലാണെന്നും അദ്ദേഹം കൂട്ടിചേർത്തു.