ജയലളിതയുടെ വീട് ഇനി സഹോദരന്റെ മക്കള്‍ക്ക് സ്വന്തം

2017ല്‍ അന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ജയലളിതയുടെ വസതി സ്മാരകമാക്കുമെന്നു പ്രഖ്യാപിച്ചതിനെതിരേ ദീപയും ദീപക്കും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു

Update: 2021-12-11 08:48 GMT

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വസതിയായ വേദനിലയത്തില്‍ ഇനി സഹോദരന്റെ മക്കള്‍ ദീപയും ദീപക്കും താമസിക്കും. വേദനിലയം ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി വീട് അവകാശികള്‍ക്ക് കൈമാറണമെന്ന മദ്രാസ് ഹൈക്കോടതി വിധിക്കു പിന്നാലെ ചെന്നൈ കലക്ടര്‍ വിജയറാണി താക്കോല്‍ കൈമാറി.വെള്ളിയാഴ്ച വൈകിട്ടോടെ ദീപ പോയസ് ഗാര്‍ഡന്‍ വസതിയിലെത്തി.

ജയലളിതയുടെ അമ്മ വേദവല്ലി വാങ്ങിയ വീടിന് ഇപ്പോള്‍ 100 കോടിയോളം രൂപ മൂല്യമുണ്ട്. വേദനിലയം 2017ല്‍ അന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി സ്മാരകമാക്കുമെന്നു പ്രഖ്യാപിച്ചതിനെതിരേ ദീപയും ദീപക്കും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.ഇതിനെ തുടര്‍ന്നാണ് കോടതിയുടെ തീരുമാനം. മദ്രാസ് ഹൈക്കോടതി ജയലളിതയുടെ സ്വത്ത് അവര്‍ക്കായിരിക്കണമെന്ന് വിധിക്കുകയും കുടുംബത്തിന് നല്‍കാനായി കോടതിയില്‍ നിക്ഷേപിച്ച നഷ്ടപരിഹാര തുക തിരികെ എടുക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.സര്‍ക്കാര്‍ ഏറ്റെടുത്തത് നിയമവിരുദ്ധമാണെന്നും കോടതി ഉത്തരവില്‍ പറഞ്ഞു.വെള്ളിയാഴ്ച വേദനിലയത്തിലെത്തിയ ദീപ, ഭര്‍ത്താവ് മാധവന്‍, അനുയായികള്‍ എന്നിവര്‍ ജയലളിതയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചനയും നടത്തി.


Tags:    

Similar News