മുല്ല വിലയില്‍ വര്‍ധന; ഒരു മുഴം പൂവിന് 120 മുതല്‍ 150 രൂപ വരെ

Update: 2026-01-12 07:11 GMT

ഗുരുവായൂര്‍: മുല്ലപ്പൂവിന് വിലകയറ്റം. കഴിഞ്ഞ ആഴ്ച മുഴത്തിന് 50 രൂപയായിരുന്ന മുല്ലപ്പൂവിന് ഞായറാഴ്ച 100 രൂപയായാണ് വര്‍ധിച്ചത്. ഗുരുവായൂരിലെ ചിലയിടങ്ങളില്‍ ഒരു മുഴം പൂവിന് 120 മുതല്‍ 150 രൂപ വരെ ഈടാക്കുന്നുണ്ട്. കിലോയ്ക്ക് 5,000 രൂപ എന്ന നിരക്കിലാണ് നിലവില്‍ വ്യാപാരം നടക്കുന്നത്.

തമിഴ്‌നാട്ടിലെ പൊള്ളാച്ചി, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് പൂക്കളെത്തുന്നത്. ഇവിടങ്ങളിലെ ശക്തമായ മഞ്ഞുവീഴ്ച ഉത്പാദനത്തെ ബാധിച്ചിട്ടുണ്ട്.മഞ്ഞ് കാരണം പൂക്കള്‍ വിരിയാന്‍ താമസമെടുക്കുന്നതും പകല്‍ സമയത്തെ കനത്ത ചൂടും കൃഷിയെ പ്രതികൂലമായി ബാധിച്ചു.

Tags: