നിലവിലുള്ള എണ്ണ സ്റ്റോക്കുകള്‍ ഉടന്‍ തന്നെ പുറത്തിറക്കുമെന്ന് ജപ്പാന്‍

Update: 2026-03-24 09:17 GMT

ടോക്കിയോ: ഈ മാസം അവസാനത്തോടെ രാജ്യം എണ്ണ സ്റ്റോക്കുകള്‍ പുറത്തിറക്കാന്‍ തുടങ്ങുമെന്ന് ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചി പറഞ്ഞു.

പെട്രോളിന്റെയും മറ്റ് എണ്ണ ഉല്‍പന്നങ്ങളുടെയും വിതരണത്തില്‍ ഒരു കുറവും ഉണ്ടാകില്ലെന്ന് ഉറപ്പാക്കുക എന്നതാണ് ഈ നടപടിയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. പശ്ചിമേഷ്യയില്‍ സമാധാനവും സ്ഥിരതയും നിലനിര്‍ത്തുന്നത് നിര്‍ണായകമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Tags: