ബുള്‍ഡോസര്‍ രാജിനെതിരേ ജന്തര്‍മന്ദിറില്‍ പ്രതിഷേധം: വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ അധ്യക്ഷനടക്കം അറസ്റ്റില്‍

Update: 2022-06-28 08:47 GMT

ന്യൂഡല്‍ഹി:ബുള്‍ഡോസര്‍ രാജിനെതിരേ ജന്തര്‍മന്ദിറില്‍ പ്രതിഷേധ പരിപാടി നടത്താന്‍ ശ്രമിച്ച വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കള്‍ അറസ്റ്റില്‍.വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ഡോക്ടര്‍ എസ് ക്യു ആര്‍ ഇല്യാസ്, ദേശീയ സെക്രട്ടറി റസാഖ് പാലേരി,കര്‍ണാടക സംസ്ഥാന പ്രസിഡണ്ട് അഡ്വ: താഹിര്‍ ഹുസൈന്‍, ഫ്രറ്റേണിറ്റി ദേശീയ പ്രസിഡണ്ട് ഷംസീര്‍ ഇബ്രാഹീം എന്നിവരാണ് അറസ്റ്റിലായത്.

ബുള്‍ഡോസര്‍ രാജ് അവസാനിപ്പിക്കുക, ടീസ്ത സെതില്‍വാദ്, ആര്‍ ബി ശ്രീകുമാര്‍, സഞ്ജീവ് ഭട്ട് എന്നിവരെ വിട്ടയക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധ പരിപാടി സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരുന്നത്.ഡല്‍ഹി പോലിസാണ് ഇവരെ അറസ്റ്റ് ചെയ്തത്.പ്രതിഷേധ പരിപാടിക്കായി ഓഖ്‌ലയില്‍ നിന്ന് ബസില്‍ വരികയായിരുന്ന പ്രവര്‍ത്തകരെയാണ് പോലിസ് കസ്റ്റഡിയില്‍ എടുത്തത്.ബസും പോലിസ് കസ്റ്റഡിയിലാണ്.

Tags:    

Similar News