ജാമിഅഃ അല്‍ ഹിന്ദ് സമ്മേളനം; ഇല്‍മ് സ്‌പെയര്‍ എക്‌സിബിഷന് തുടക്കം

Update: 2026-02-07 16:12 GMT

വേങ്ങര: ജാമിഅ അല്‍ ഹിന്ദ് സമ്മേളനത്തോടനുബന്ധിച്ച് സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ റസിഡന്‍ഷ്യല്‍ ക്യാംപസിലെ വിദ്യാര്‍ഥികള്‍ നേതൃത്വം നല്‍കുന്ന ഇല്‍മ് സ്‌പെയര്‍ കെപിഎ മജീദ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. മധ്യകാലഘട്ടത്തിലെ ഇരുണ്ട യുഗത്തില്‍ ലോകത്തിന് വെളിച്ചമേകി രൂപംകൊണ്ട ശാസ്ത്രശാഖകളേയും ശാസ്ത്ര കണ്ടുപിടുത്തങ്ങളേയും അതിന് നേതൃത്വം നല്‍കിയ പണ്ഡിതന്മാരേയും ശാസ്ത്രകാരന്മാരേയും പരിചയപ്പെടുത്തുന്ന സ്റ്റാളുകളാണ് എക്‌സിബിഷന്റെ ഭാഗമായി ഒരുക്കിയിട്ടുള്ളത്.