ഡോ.കെ ജമാലുദ്ദീന്‍ ഫാറൂഖി കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്റ്; ഡോ. എ കെ അബ്ദുല്‍ ഹമീദ് മദനി ജന.സെക്രട്ടറി, ഡോ. പി എം മുസ്തഫ സുല്ലമി ട്രഷറര്‍

Update: 2025-08-29 13:50 GMT

കോഴിക്കോട്: കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്റായി ഡോ.കെ ജമാലുദ്ദീന്‍ ഫാറൂഖിയും ജനഃസെക്രട്ടറിയായി ഡോ. എ.കെ അബ്ദുല്‍ ഹമീദ് മദനിയും ട്രഷററായി ഡോ. പി എം മുസ്തഫ സുല്ലമിയും തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റുമാരായി പി അബ്ദുല്‍ അലി മദനി, കെ സി സി മുഹമ്മദ് അന്‍സാരി, പ്രഫ. ഷംസുദ്ദീന്‍ പാലക്കോട്, ഡോ. ടി പി എം റശീദ്, പി ടി അബ്ദുല്‍ മജീദ് സുല്ലമി, കെ എന്‍ സുലൈമാന്‍ മദനി എന്നിവരെയും സെക്രട്ടറിമാരായി അലി മദനി മൊറയൂര്‍, പ്രഫ.കെ പി സകരിയ്യ, അബുസ്സലാം മദനി പുത്തൂര്‍, പ്രഫ. അശ്റഫ് പട്ടിത്തറ, ഡോ.സി മുഹമ്മദ് അന്‍സാരി, കെ എം കുഞ്ഞമ്മദ് മദനി എന്നിവരെയും തെരഞ്ഞെടുത്തു. പ്രഫ.എ അബ്ദുല്‍ ഹമീദ് മദനി ചെയര്‍മാനും സി പി ഉമര്‍ സുല്ലമി, ഡോ. ഇ കെ അഹ്മദ്കുട്ടി, സി എം മൗലവി ആലുവ, എം അഹമ്മദ് കുട്ടി മദനി, മൊയ്തീന്‍ സുല്ലമി കുഴിപ്പുറം അംഗങ്ങളായും അഡൈ്വസറി ബോര്‍ഡും രൂപീകരിച്ചു.

പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡോ.ജമാലുദ്ദീന്‍ ഫാറൂഖി മുട്ടില്‍ WMO കോളജ് റിട്ടയേര്‍ഡ് പ്രിന്‍സിപ്പലും എഴുത്തുകാരനും പ്രഭാഷകനുമാണ്. ജന:സെക്രട്ടറി കടവത്തൂര്‍ എന്‍ഐഎ കോളജ് റിട്ടയേര്‍ഡ് പ്രിന്‍സിപ്പലും എഴുത്തുകാരനുമാണ്. ട്രഷറര്‍ ഡോ. മുസ്തഫ സുല്ലമി എറണാകുളം മഹാരാജാസ് കോളേജ് ഡിപാര്‍ട്ട്മെന്റ് തലവനായി റിട്ടയര്‍ ചെയ്ത പരിസ്ഥിതി പക്ഷിശാസ്ത്ര ഗവേഷകനും ഭാഷാ പണ്ഡിതനുമാണ്.

കെഎന്‍എം മര്‍കസുദ്ദഅവ സംസ്ഥാന പ്രസിഡന്റ് സി പി ഉമര്‍സുല്ലമി തെരഞ്ഞെടുപ്പ് കൗണ്‍സില്‍ ഉദ്ഘടാനം ചെയ്തു. ഡോ. ഇ കെ അഹമ്മദ് കുട്ടി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കെ എം കുഞമ്മദ് മദനി, എന്‍ എം അബ്ദുല്‍ ജലീല്‍, ഡോ. ഇര്‍ഷാദ് ഫാറൂഖി, മറിയക്കുട്ടി സുല്ലമിയ്യ, ഫഹീം പുളിക്കല്‍, ഡോ.എ കെ അബ്ദുല്‍ ഹമീദ് മദനി, കെ.എന്‍ സുലൈമാന്‍ മദനി, ഡോ.മുസ്തഫ സുല്ലമി കൊച്ചിന്‍ സംസാരിച്ചു.