ചെന്നൈ: ജല്ലിക്കെട്ടിന് പുതുക്കോട്ടൈയിലെ തച്ചാങ്കുറിച്ചിയില്‍ ഇന്ന് തുടക്കം. പൊങ്കല്‍ ദിനങ്ങളില്‍ മധുരയില്‍ നടക്കുന്ന ജല്ലിക്കെട്ട് കാണാന്‍ വിവിധ ദേശങ്ങളില്‍ നിന്നും ആളുകളെത്തും. തച്ചാങ്കുറിച്ചിയില്‍ നടക്കുന്ന ജല്ലിക്കെട്ടിന് പുതുക്കോട്ടയിലും സമീപ ജില്ലകളില്‍ നിന്നുമുള്ള കാളകളും ജല്ലിക്കെട്ട് വീരന്‍മാരും പങ്കെടുക്കും. തമിഴ്‌നാട്ടുകാര്‍ക്ക് ജല്ലിക്കെട്ട് ആവേശവും വികാരവുമാണ്. സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചാണ് ജല്ലിക്കട്ട് നടത്തുക.
2025ല്‍ ഏകദേശം 600 കാളകളും 350ല്‍ അധികം പേരും ജല്ലിക്കെട്ടില്‍ പങ്കെടുത്തു. 4,500ല്‍ അധികം കാണികള്‍ എത്തിയിരുന്നു. 10 കാളയുടമകള്‍ക്കും ജല്ലിക്കെട്ടിനിറങ്ങിയ ആറ് പേര്‍ക്കും നാല് കാണികള്‍ക്കും പരിക്കേറ്റിരുന്നു. 2024ല്‍ നടന്ന പരിപാടിയില്‍ 700ല്‍ അധികം കാളകള്‍ പങ്കെടുത്തു. 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.