ജബല്‍പൂരിലെ ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണം: മാധ്യമങ്ങളോട് കയര്‍ത്ത് സുരേഷ് ഗോപി

Update: 2025-04-04 04:39 GMT

കൊച്ചി : ജബല്‍പൂര്‍ ആക്രമണത്തെ കുറിച്ച് ചോദിച്ചപ്പോള്‍ മാധ്യമങ്ങളോട് ക്ഷുഭിതനായി തൃശൂര്‍ എംപി സുരേഷ് ഗോപി. ജബല്‍പൂരിലെ സംഭവങ്ങള്‍ ചോദിക്കാന്‍ നിങ്ങളാരാണെന്നും ആരോടാണ് ചോദിക്കുന്നതെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് കയര്‍ത്തു. വിഷയത്തില്‍ ഉത്തരം പറയാന്‍ സൗകര്യമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

ന്യൂനപക്ഷങ്ങള്‍ക്കെതിരെ കേരളത്തിലും ആക്രമണം നടന്നിട്ടുണ്ടെന്നും ജബല്‍പൂരിലെ വൈദികരെ ആക്രമിച്ചത് നിയമപരമായി നേരിടാമെന്നും സുരേഷ് ഗോപി പറഞ്ഞു. ജബല്‍പൂര്‍ വിഷയത്തെ കുറിച്ച് ചോദിച്ചപ്പോള്‍ മാധ്യമങ്ങള്‍ കുത്തിതിരിപ്പ് ഉണ്ടാക്കുകയാണെന്നും പാലാ ബിഷപ്പിനെ കുത്തിക്കൊല്ലാന്‍ തീരുമാനിച്ചിരുന്നതല്ലെന്നുമാണ് അദ്ദേഹം മറുപടിയായി പറഞ്ഞത്. രാഹുല്‍ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും പരിഹസിച്ചു.ആങ്ങളയും പെങ്ങളും എന്തുകൊണ്ട് സഭയില്‍ വന്നില്ലായെന്നും സുരേഷ് ഗോപി ചോദിച്ചു.