എന്‍എസ്എസ് എന്ത് തീരുമാനമെടുക്കണമെന്ന് ഞങ്ങളല്ല പറയേണ്ടത്: വി ഡി സതീശന്‍

Update: 2025-09-27 09:16 GMT

തിരുവനന്തപുരം: എന്‍എസ്എസിന് രാഷ്ട്രീയ തീരുമാനം എടുക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കോണ്‍ഗ്രസ് അന്നും ഇന്നും വിശ്വാസികള്‍ക്കൊപ്പമാണെന്നും എന്‍എസ്എസ് എന്ത് തീരുമാനമെടുക്കണമെന്ന് ഞങ്ങളല്ല പറയേണ്ടതെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തങ്ങളുടെ രാഷ്ട്രീയ തീരുമാനങ്ങളില്‍ ഒരാള്‍ക്കും സ്വാധീനം ചെലുത്താനോ മാറ്റം വരുത്താനോ സാധിക്കില്ല. എസ്എന്‍ഡിപി നവോഥാന സമിതിയുടെ ഭാഗമായി ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് നിലപാട് എടുത്തിരുന്നു.എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. ഓരോ സംഘടനയ്ക്കും അവരുടേതായ തീരുമാനങ്ങള്‍ എപ്പ വേണമെങ്കിലും എടുക്കാമെന്നും അദ്ദേഹം പറഞ്ഞു.

ആകാശം ഇടിഞ്ഞുവീണാലും സുപ്രീംകോടതി വിധിക്കൊപ്പം നില്‍ക്കുമെന്ന് പറഞ്ഞ പിണറായി വിജയന്‍ ഇപ്പോള്‍ നിലപാട് മാറ്റിയിരിക്കുകയാണ്. കേരളത്തിലെ സിപിഎം ഇപ്പോള്‍ എല്ലാ ജാതി-മത വിഭാഗങ്ങളെയും പ്രീണിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു തീവ്ര വലതുപക്ഷ പാര്‍ട്ടിയായി അധഃപതിച്ചിരിക്കുകയാണ്. അയ്യപ്പ സംഗമം പോലുള്ള പരിപാടികളിലെ കപടഭക്തിയെ ഞങ്ങള്‍ പിന്തുണയ്ക്കില്ല. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചതിലൂടെ പിണറായി വിജയനും യോഗിയും തമ്മിലുള്ള കൂട്ടുകെട്ട് വ്യക്തമായെന്നും വി ഡി സതീശന്‍ പറഞ്ഞു.

Tags: