എ കെ ആന്റണിക്ക് വൈകിയ വേളയിലെങ്കിലും തിരിച്ചറിവ് വന്നത് നല്ലത്: സി കെ ജാനു

Update: 2025-09-18 05:38 GMT

തിരുവനന്തപുരം: എ കെ ആന്റണിക്ക് വൈകിയ വേളയിലെങ്കിലും തിരിച്ചറിവ് വന്നത് നല്ലതാണെന്ന് ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേതാവ് സി കെ ജാനു. മുത്തങ്ങ കേസിന്റെ ഭാഗമായി ഇപ്പോഴും ആദിവാസി വിഭാഗത്തിലുള്ളവര്‍ കോടതി കയറി ഇറങ്ങുകയാണ്.ഇപ്പോഴും ഭൂമി ആദിവാസികള്‍ക്ക് ലഭിച്ചിട്ടില്ലെന്നും പ്രശ്‌നത്തിന് രാഷ്ട്രീയ പരിഹാരമാണ് ഉണ്ടാക്കേണ്ടതെന്നും സി കെ ജാനു പറഞ്ഞു.

മുത്തങ്ങ സംഭവത്തില്‍ അതിയായ ഖേദമുണ്ടെന്ന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ കെ ആന്റണി ഇന്നലെ നടത്തിയ പത്രസമമ്മേളനത്തില്‍ പറഞ്ഞിരുന്നു. ആദിവാസികളെ ചുട്ടുകരിച്ചെന്ന് പഴികേട്ടു. മുത്തങ്ങ വന്യജീവി സങ്കേതമാണ്. അവിടെയാണ് കുടില്‍ കെട്ടിയത്. മുത്തങ്ങയിലെ പോലിസ് നടപടിയെ കുറിച്ചുള്ള സിബിഐ റിപ്പോര്‍ട്ടും ശിവഗിരിയിലെ ജസ്റ്റിസ് ബാലകൃഷ്ണന്‍ നമ്പ്യാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും മാറാട് കലാപത്തിലെ റിപ്പോര്‍ട്ടും പുറത്തുവിടണമെന്നും എ കെ ആന്റണി പറഞ്ഞു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മുത്തങ്ങയിലും ശിവഗിരിയിലുമടക്കമുണ്ടായ പോലിസ് പഴി തനിക്ക് മാത്രമായെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Tags: