യുദ്ധം തുടങ്ങാന്‍ എളുപ്പം, പക്ഷേ അത് പരിഹരിക്കാന്‍ വളരെ സമയമെടുക്കും: പോപ്പ് ലിയോ
കാമറൂണ്‍: യുദ്ധത്തിനും അതിനു കാരണക്കാരായ ആഗോള നേതാക്കള്‍ക്കുമെതിരേ രൂക്ഷവിമര്‍നമുന്നയിച്ച് പോപ്പ് ലിയോ. ലോകത്തെ ഏതാനും സ്വേച്ഛാധിപതികള്‍ തകര്‍ക്കുകയാണെന്നും, യുദ്ധത്തിനായി കോടിക്കണക്കിന് ഡോളര്‍ ചെലവഴിക്കുന്നുണ്ടെന്നും, അതേസമയം വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം തുടങ്ങിയ സുപ്രധാന മേഖലകള്‍ക്ക് വിഭവങ്ങളുടെ അഭാവമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യുദ്ധം തുടങ്ങാന്‍ എളുപ്പമാണ്, പക്ഷേ അത് പരിഹരിക്കാന്‍ വളരെ സമയമെടുക്കുമെന്ന് പോപ്പ് പറഞ്ഞു. യുദ്ധത്തെ ന്യായീകരിക്കാന്‍ മതത്തെ ഉപയോഗിക്കുന്ന നേതാക്കളെ അദ്ദേഹം വിമര്‍ശിച്ചു, അത് പവിത്രതയുടെ ദുരുപയോഗമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. കാമറൂണ്‍ സന്ദര്‍ശനത്തിനെത്തിയ പോപ്പ് ലിയോ, അഴിമതി അവസാനിപ്പിക്കാനും ബാഹ്യ സമ്മര്‍ദ്ദം ഒഴിവാക്കാനും കാമറൂണ്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു.