തിരുവനന്തപുരം: വര്‍ക്കല ബീച്ചില്‍ ഇറ്റാലിയന്‍ സ്വദേശിനിയെ തെരുവുനായ കടിച്ചു. ഇറ്റാലിയന്‍ സ്വദേശിയായ ഫ്‌ലാബിയക്കാണ് തെരുവുനായയുടെ കടിയേറ്റത്. തീരത്ത് വിശ്രമിക്കുന്നതിനിടയിലാണ് ആക്രമണം. ഇവര്‍ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ്.
നേരത്തെ, കോവളം ബീച്ചിലെത്തിയ റഷ്യക്കാരിക്കു നേരെയും തെരുവുനായയുടെ ആക്രമണമുണ്ടായിരുന്നു. റഷ്യന്‍ സ്വദേശിനി പൗളിനയെയാണ് തെരുവുനായ കടിച്ചത്. കോവളത്ത് വിനോദസഞ്ചാരത്തിന് എത്തിയതായിരുന്നു പൗളിന.റഷ്യന്‍ വനിതയെ കൂടാതെ മറ്റു മൂന്നുപേരെയും ഈ നായ അക്രമിച്ചിരുന്നു.