കാട്ടാന ആക്രമണമല്ല; സീതയുടേത് കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്
കൊല്ലപ്പെട്ട സീതയുടെ ഭര്‍ത്താവ് ബിനു കസ്റ്റഡിയില്‍

ഇടുക്കി: കാട്ടാന ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ വഴിത്തിരിവ്. കാട്ടാആക്രമണമല്ലെന്നും സീതയുടേത് കൊലപാതകമല്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്. കഴുത്തിലും ശരീരത്തിലും മല്‍പ്പിടിത്തം നടന്നതിന്റെ പാടുകളും കണ്ടെത്തി. ശരീരം വലിച്ചിഴച്ചതിന്റെയും നാഭിക്ക് ചവിട്ട് കിട്ടിയതിന്റെയും ലക്ഷണങ്ങള്‍ റിപോര്‍ട്ടില്‍. കൊല്ലപ്പെട്ട സീതയുടെ ഭര്‍ത്താവ് ബിനു കസ്റ്റഡിയില്‍
പീരുമേട് തോട്ടപുരയില്‍ സീത(54)യെ ആണ് ഇന്നലെ കാടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വന വിഭവങ്ങള്‍ ശേഖരിക്കാന്‍ പോകുമ്പോഴാണ് സീതയെ ആന ആക്രമിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം. ഗുരുതരമായി പരിക്കേറ്റ് കിടന്ന ഇവരെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മലമ്പണ്ടാറ വിഭാഗത്തില്‍പ്പെട്ടയാളാണ് സീത. കാട്ടിലെ വിഭവങ്ങള്‍ശേഖരിക്കുന്നതാണ് ഇവരുടെ പ്രധാന ഉപജീവന മാര്‍ഗം. നിരന്തരം കാട്ടാന ആക്രമണങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്ന സ്ഥലം കൂടിയാണ് പീരുമേട്. ഇതാണ് കാട്ടാന ആക്രമണമാകാം എന്ന സംശയത്തിന് ആക്കം കൂട്ടിയത്.