ഗോഡ്‌സെയുടെ പ്രത്യയശാസ്ത്രമല്ല പിന്തുടരേണ്ടത്, അംബേദ്കറേയും പെരിയാറിനെയും പോലെയുള്ളവരുടേതായിരിക്കണം: എം കെ സ്റ്റാലിന്‍

ചെന്നൈ: മഹാത്മാഗാന്ധിയുടെയും ഡോ. ബി ആര്‍ അംബേദ്കറുടെയും പെരിയാറിന്റെയും മൂല്യങ്ങള്‍ പിന്തുടരാനും ഗോഡ്‌സെയെ നിരസിക്കാനും വിദ്യാര്‍ഥികളോട് ആഹ്വാനം ചെയ്ത് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. തിരുച്ചിറപ്പള്ളിയിലെ ജമാല്‍ മുഹമ്മദ് കോളേജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തില്‍ സംസാരിക്കവെയാണ് പരാമര്‍ശം.
'നമ്മുടെ ദ്രാവിഡ മോഡല്‍ ഗവണ്‍മെന്റ് ആത്മാഭിമാനം, ഐക്യം, രാഷ്ട്രീയ അവബോധം എന്നിവയില്‍ വേരൂന്നിയതാണ്, വിദ്യാര്‍ഥികള്‍ ഒരിക്കലും ഗോഡ്‌സെയുടെ പാത പിന്തുടരരുത്, പകരം അംബേദ്കറുടെയും പെരിയാറിന്റെയും ഗാന്ധിയുടെയും പാത പിന്തുടരണം.'സ്റ്റാലിന്‍ പറഞ്ഞു.നമ്മള്‍ ഒറ്റക്കെട്ടായി നില്‍ക്കുമ്പോള്‍, ആര്‍ക്കും നമ്മളെ രാഷ്ട്രീയമായി പരാജയപ്പെടുത്താന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
മുസ് ലിം സമൂഹത്തിന് രാഷ്ട്രീയ അവകാശങ്ങള്‍ ഉറപ്പാക്കുന്നതിനുള്ള തന്റെ ഭരണകൂടത്തിന്റെ പ്രതിബദ്ധതയെ കുറിച്ച് പറഞ്ഞ അദ്ദേഹം, വിദ്യാഭ്യാസത്തിലെ ഡിജിറ്റല്‍ വിടവ് നികത്തുന്നതിനായി സംസ്ഥാനത്തുടനീളമുള്ള വിദ്യാര്‍ഥികള്‍ക്ക് 20 ലക്ഷം ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്യാനുള്ള പദ്ധതികളും പ്രഖ്യാപിച്ചു.

