'മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ സ്ഥാനത്ത് തുടരുന്നത് കേരളത്തിന് അപമാനം'; പി അബ്ദുല്‍ ഹമീദ്

Update: 2026-03-09 14:23 GMT

തിരുവനന്തപുരം: മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരേ ഉയരുന്ന ആരോപണങ്ങള്‍ ഗൗരവതരമാണെന്നും അദ്ദേഹം സ്ഥാനത്ത് തുടരുന്നത് കേരളത്തിന് അപമാനമാണെന്നും എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്. തനിക്കെതിരേ ഉയരുന്ന ആരോപണങ്ങള്‍ ശരിയാണെങ്കിലും തെറ്റാണെങ്കിലും അത് വ്യക്തിപരമായ കാര്യമാണെന്ന മന്ത്രിയുടെ പ്രസ്താവന പരിഹാസ്യമാണ്. ഒരു പൊതുപ്രവര്‍ത്തകന്, പ്രത്യേകിച്ച് സംസ്ഥാനത്തെ ഒരു മന്ത്രിയ്ക്ക് ചേരുന്ന മറുപടിയല്ല ഗണേഷ് കുമാറിന്റേത്. കേവലമായ രാഷ്ട്രീയ ആരോപണമല്ല ഗണേഷ് കുമാറിനെതിരേ ഉയര്‍ന്നിട്ടുള്ളത്. സ്വന്തം ഭാര്യയാണ് വ്യക്തമായ തെളിവുണ്ടെന്നു ചൂണ്ടിക്കാട്ടി രംഗത്തു വന്നിരിക്കുന്നത്. ഇനിയും കൂടുതല്‍ അപഹാസ്യനാകുന്നതിനു മുന്‍പ് മന്ത്രി സ്ഥാനം രാജിവെക്കുന്നതാണ് ഗണേഷ് കുമാറിന് നല്ലതെന്നും അദ്ദേഹം പറഞ്ഞു.