ആനക്കോട്ടയിലെ ഗുരുവായൂര്‍ ഗോകുല്‍ നേരിട്ടത് ക്രൂരപീഡനമെന്ന് കണ്ടെത്തല്‍

Update: 2025-10-14 05:27 GMT

തൃശൂര്‍: ഗുരുവായൂര്‍ ആനക്കോട്ടയിലെ കൊമ്പന്‍ ഗുരുവായൂര്‍ ഗോകുല്‍ ചരിഞ്ഞത് ക്രൂരമര്‍ദ്ദനമത്തെതുടര്‍ന്നെന്ന് വിവരം. രണ്ടാം പാപ്പാന്റെ നേതൃത്വത്തില്‍ ഗോകുല്‍ ക്രൂര മര്‍ദ്ദനത്തിന് ഇരയായെന്നാണ് റിപോര്‍ട്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

ആനയെ ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യും. സംഭവത്തില്‍ രണ്ടാം പാപ്പാന്‍ ഗോകുലിനെയും മൂന്നാം പാപ്പാന്‍ സത്യനെയും സസ്പെന്‍ഡ് ചെയ്തു. ഇന്നലെ ഉച്ചയോടെയാണ് 35 വയസ്സുള്ള ആന ചെരിഞ്ഞത്. ശാരീരികമായ ബുദ്ധിമുട്ടുകള്‍ക്കൊടുക്കമാണ് മരണം.

Tags: