ക്രിസ്തുമസ് ആഘോഷങ്ങള്‍ സംഘ്പരിവാര്‍ തടയുന്നത് പതിവായിരിക്കുകയാണ്; ജനാധിപത്യവിരുദ്ധ ചെയ്തികളെ രാജ്യവ്യാപകമായി പ്രതിരോധിക്കുമെന്ന് വി ഡി സതീശന്‍
തിരുവനന്തപുരം: പല സംസ്ഥാനങ്ങളിലും ക്രിസ്തുമസ് ആഘോഷങ്ങളും കൂട്ടായ്മകളും സംഘ്പരിവാര്‍ തടയുന്നത് പതിവായിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. രാജ്യത്ത് ഉടനീളെ ക്രൈസ്തവര്‍ വേട്ടയാടപ്പെടുന്നു. നമ്മുടെ കേരളത്തില്‍, പാലക്കാട് കരോള്‍ സംഘത്തെ തടഞ്ഞു. ക്രിസ്തുമസിന് കേക്കുമായി നമ്മുടെ വീടുകളില്‍ എത്തുന്നവരില്‍ ചിലര്‍ ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളാണ്.
അവരാണ് രാജ്യവ്യാപകമായി ക്രൈസ്തവരെ ആക്രമിക്കുന്നത്. ബൈബിള്‍ വിതരണം ചെയ്യുന്നത് കുറ്റകരമാണെന്ന് സംഘ്പരിവാര്‍ പറയുന്നത് എന്തടിസ്ഥാനത്തിലാണെന്നും അദ്ദേഹം ചോദിച്ചു. സംഘ്പരിവാറിന്റെ ജനാധിപത്യവിരുദ്ധ ചെയ്തികളെ രാജ്യവ്യാപകമായി പ്രതിരോധിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.