ഇറാനിലേക്ക് കൊണ്ടുപോയ ബോംബുകള്‍ ഗസയില്‍ ഇട്ടെന്ന് ഇസ്രായേലി സൈന്യം

Update: 2025-07-03 15:24 GMT

തെല്‍അവീവ്: ഇറാനില്‍ ഇടാന്‍ കൊണ്ടുപോയതില്‍ ബാക്കിയായ ബോംബുകള്‍ ഗസയില്‍ ഇട്ടെന്ന് ഇസ്രായേലി സൈന്യം. ഇറാനിലെ കെട്ടിടങ്ങള്‍ തകര്‍ത്ത് തിരിച്ചുവരുമ്പോള്‍ ബാക്കിയുള്ള ബോംബുകളാണ് ഗസയില്‍ ഇട്ടതെന്ന് ഇസ്രായേലിലെ മാരിവ് പത്രം റിപോര്‍ട്ട് ചെയ്തു. വിമാനങ്ങളിലെ പൈലറ്റുമാരാണ് ഗസ കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച് ഈ ആവശ്യം ഉന്നയിച്ചത്. കണ്‍ട്രോള്‍ റൂം അതിന് അനുമതി നല്‍കുകയും ചെയ്തു. ഇത് പിന്നീട് സ്ഥിരം നടപടിയായി മാറുകയുണ്ടായി.

ജൂണ്‍ 13നും 24നും ഇടയില്‍ ഇറാനെ ആക്രമിക്കാന്‍ പോയ ഇസ്രായേലി യുദ്ധവിമാനങ്ങള്‍ അത്തരത്തില്‍ നിരവധി ബോംബുകളാണ് ഗസയില്‍ ഇട്ടത്. അക്കാലത്ത് 800 പേരാണ് ഗസയില്‍ മരിച്ചത്.