തെല്‍അവീവ്: ഗസയില്‍ അധിനിവേശം നടത്തുകയായിരുന്ന ഇസ്രായേലി സൈനികന്‍ കൊല്ലപ്പെട്ടു. മാസ്റ്റര്‍ സര്‍ജന്റ് എബ്രഹാം അസുലേ എന്നയാളാണ് ഖാന്‍ യൂനിസില്‍ കൊല്ലപ്പെട്ടത്. ഇയാളെ പിടികൂടാന്‍ ഹമാസ് തയ്യാറെടുക്കവെയായിരുന്നു മരണം. ഇസ്രായേലി സൈനികരെ ഫലസ്തീനികള്‍ കസ്റ്റഡിയില്‍ എടുക്കുന്നത് തടയാന്‍ കൊല്ലുന്ന ഹനിബാള്‍ തത്വം ഇസ്രായേല്‍ നടപ്പാക്കിയതാണോ എന്ന കാര്യത്തില്‍ വിശദീകരണം വന്നിട്ടില്ല. ടണലില്‍ നിന്നും എത്തിയ ഹഗമാസ് സംഘമാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേലി സൈന്യം പറയുന്നു. ബുള്‍ഡോസര്‍ ഓടിക്കുകയായിരുന്ന അസുലയെ അവര്‍ കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമിച്ചു. പിന്നീട് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടെന്നും പറയപ്പെടുന്നു.അതേസമയം, ഇസ്രായേലിലെ തെക്കന്‍ മേഖലയിലെ സൈനികതാവളത്തില്‍ ഒരു സൈനികന്‍ ആത്മഹത്യ ചെയ്തു.