ജോസഫിന്റെ സ്മൃതികുടീരത്തില്‍ അതിക്രമിച്ചു കയറി ജൂത കുടിയേറ്റക്കാര്‍

Update: 2025-08-05 12:26 GMT

റാമല്ല: ഫലസ്തീനിലെ വെസ്റ്റ്ബാങ്കിലെ ജോസഫിന്റെ സ്മൃതികുടീരത്തില്‍ അതിക്രമിച്ചു കയറി ജൂത കുടിയേറ്റക്കാര്‍. ജൂത കുടിയേറ്റക്കാരെ ഫലസ്തീനികള്‍ എതിര്‍ത്തതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇതിന് പിന്നാലെ ഇസ്രായേലി സൈന്യം സ്ഥലത്തെത്തി ഫലസ്തീനികളെ ആക്രമിച്ചു. ശബ്ദ ഗ്രനേഡുകളും മറ്റും ഉപയോഗിച്ച് അവര്‍ ആളുകളെ ഭയപ്പെടുത്താന്‍ ശ്രമിച്ചു. അതേസമയം സ്മൃതി കുടീരത്തിന് അകത്ത് മതപരമായ ചില ചടങ്ങുകള്‍ ജൂതന്‍മാര്‍ നടത്തി. ബെയ്ത്ത് കാഹില്‍ പാലത്തിന് സമീപം ജൂതന്‍മാര്‍ പുതുതായുണ്ടാക്കിയ കുടിയേറ്റ ഗ്രാമത്തിലെ ബസിന് നേരെ ചിലര്‍ മൊളട്ടോവ് കോക്ക്‌ടെയ്ല്‍ എറിഞ്ഞതായും റിപോര്‍ട്ടുകള്‍ പറയുന്നു.